രാജ്യത്തെ ഏതാനം ഗവർണറേറ്റുകളിൽ അടുത്ത മൂന്ന് ദിവസം പൊടിക്കാറ്റിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 മാർച്ച് 8-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ദോഫാർ, അൽ വുസ്ത, അൽ ദഹിറാഹ്, അൽ ബുറൈമി ഗവർണറേറ്റുകളിലെ തുറസായ പ്രദേശങ്ങളിലും, മരുഭൂപ്രദേശങ്ങളിലുമാണ് അടുത്ത മൂന്ന് ദിവസം പൊടിക്കാറ്റിന് സാധ്യതയുള്ളത്. ഈ പ്രദേശങ്ങളിൽ ശക്തമായ കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും, കാഴ്ച മറയുന്നതിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.