ഖത്തർ: വാരാന്ത്യത്തിൽ പൊടിക്കാറ്റിന് സാധ്യത; ചൂട് കൂടും

GCC News

രാജ്യത്ത് ഈ വാരാന്ത്യത്തിൽ പൊടിക്കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 ജൂലൈ 31-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം വാരാന്ത്യത്തിൽ ഖത്തറിൽ കഠിനമായ ചൂടിനും, പൊടിനിറഞ്ഞ അന്തരീക്ഷത്തിനും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശനിയാഴ്ച വരെ അന്തരീക്ഷ താപനില നാല്പത് മുതൽ നാല്പത്തഞ്ച് ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും.