വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ഒക്ടോബർ 3-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം 2024 ഒക്ടോബർ 4, വെള്ളിയാഴ്ച, ഒക്ടോബർ 5, ശനിയാഴ്ച എന്നീ ദിനങ്ങളിൽ ഖത്തറിൽ ശക്തമായ ഒരു വടക്കുപടിഞ്ഞാറൻ കാറ്റ് അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്.
ഇത് അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിന് കാരണമാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മൂന്ന് മുതൽ ഏഴ് അടി വരെ (ചില സമയങ്ങളിൽ പത്ത് അടി വരെ) ഉയരമുള്ള തിരമാലകൾക്കും ഇത് കാരണമാകുന്നതാണ്.