ഖത്തർ: ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതായി മുന്നറിയിപ്പ്

Qatar

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 2024 ഒക്ടോബർ 16, ബുധനാഴ്ച വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. 2024 ഒക്ടോബർ 13-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം 2024 ഒക്ടോബർ 14 മുതൽ ഒക്ടോബർ 16 വരെ ദിനവും രാത്രിയും, പുലർച്ചെയും മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. ഇത് മൂലം റോഡിലെ കാഴ്ച്ച മറയുന്നതിന് സാധ്യതയുള്ളതായി അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

റോഡിൽ ജാഗ്രത പുലർത്താനും, കാലാവസ്ഥാ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പുകൾ ശ്രദ്ധിക്കാനും അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.