സൗദി അറേബ്യ: ഓഗസ്റ്റ് 7 വരെ മഴ തുടരും; ജാഗ്രതാ നിർദ്ദേശം

GCC News

2022 ഓഗസ്റ്റ് 7, ഞായറാഴ്ച വരെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ കനത്ത മഴ തുടരാനിടയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി. ഈ അറിയിപ്പിന്റെ അടിസ്ഥാനത്തിൽ വീടുകൾക്ക് പുറത്ത് പോകുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് സൗദി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഓഗസ്റ്റ് 4 മുതൽ ഓഗസ്റ്റ് 7 വരെ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ലഭിക്കാൻ സാധ്യതയുള്ളതായാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അസീർ, നജ്‌റാൻ, ജസാൻ, അൽ-ബാഹ, മക്ക തുടങ്ങിയ ഇടങ്ങളിലാണ് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളത്.

https://twitter.com/PmeMediacen/status/1554901482524246016

ജസാൻ, അസീർ മേഖലകളിൽ ആലിപ്പഴം പൊഴിയുന്നതിനും സാധ്യതയുണ്ട്. ഈ മേഖലകളിൽ പെട്ടന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്കിനും, താഴ്‌വരകൾ നിറഞ്ഞ് കവിയുന്നതിനും സാധ്യതയുള്ളതായി ഓഗസ്റ്റ് 3-ന് രാത്രി കാലാവസ്ഥാ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. വെള്ളപ്പൊക്കം ഉണ്ടാകാനിടയുള്ള മേഖലകൾ, നീർത്തടങ്ങൾ, ജലാശയങ്ങൾ, താഴ്‌വരകൾ എന്നിവിടങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ സിവിൽ ഡിഫൻസ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ്, ഖാസിം, മദീന, ഹൈൽ, തബൂക്, അൽ-ജൗഫ്, നോർത്തേൺ ബോർഡർ മേഖല തുടങ്ങിയ ഇടങ്ങളിലും ഈ കാലയളവിൽ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

Cover Image: Heavy rain in Najran on August 2, 2022. Source – Saudi Press Agency.