ഖത്തർ: നവംബർ 18 മുതൽ ശക്തമായ കാറ്റിന് സാധ്യത

GCC News

2025 നവംബർ 18 മുതൽ രാജ്യത്ത് ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 നവംബർ 16-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഈ അറിയിപ്പ് നൽകിയത്.

ഖത്തറിൽ 2025 നവംബർ 18 മുതൽ ഈ വാരാന്ത്യം വരെ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുമെന്ന് കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഈ കാലയളവിൽ ശക്തമായ കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു. ഇതോടൊപ്പം തീരപ്രദേശങ്ങളിൽ മൂന്ന് മുതൽ എട്ട് അടിവരെ ഉയരമുള്ള (ചില സമയങ്ങളിൽ 11 അടിവരെ) തിരമാലകൾക്കും സാധ്യതയുണ്ട്.