അബുദാബി: അൽ ഐൻ, അൽ ദഫ്‌റ മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

UAE

അൽ ഐൻ, അൽ ദഫ്‌റ മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. 2022 ഓഗസ്റ്റ് 1-ന് വൈകീട്ടാണ് അബുദാബി മീഡിയ ഓഫീസ് ഈ അറിയിപ്പ് നൽകിയത്.

മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ റോഡുകളിൽ അതീവ ജാഗ്രത പുലർത്താനും, വാഹനങ്ങൾ ശ്രദ്ധയോടെ ഓടിക്കാനും അധികൃതർ ഡ്രൈവർമാരോട് നിർദ്ദേശിച്ചിട്ടുണ്ട്. അധികൃതർ നിർദ്ദേശിക്കുന്ന പരമാവധി വേഗപരിധി സംബന്ധിച്ച അറിയിപ്പുകൾ പാലിക്കാനും ഡ്രൈവർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ പിന്തുടരണമെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.