സൗദി അറേബ്യ: വരും ദിനങ്ങളിൽ വ്യാപകമായി മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

GCC News

രാജ്യത്തിന്റെ വിവിധ മേഖലകളിൽ വരും ദിനങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഡിസംബർ 9, 10 തീയതികളിൽ വ്യാപകമായി ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

https://twitter.com/PmeMediacen/status/1600526520254087170

ജനങ്ങളോട് ജാഗ്രത പുലർത്താൻ സൗദി അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. റിയാദ്, ഹൈൽ, ഖാസിം, ഈസ്റ്റേൺ പ്രൊവിൻസ് മുതലായ ഇടങ്ങളിൽ ഈ കാലയളവിൽ സാമാന്യം ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

കനത്ത മഴയിൽ വെള്ളം പൊങ്ങാനിടയുള്ള ഇടങ്ങളിൽ ജാഗ്രത പുലർത്താൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. താഴ്‌വരകളിൽ നിന്ന് വിട്ട് നിൽക്കാനും, മഴയുള്ള സമയങ്ങളിൽ അവ മുറിച്ച് കടക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി പിന്തുടരാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

Cover Image: Saudi Press Agency.