രാജ്യത്ത് 2023 ജനുവരി 10, ചൊവ്വാഴ്ച വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കുവൈറ്റ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 ജനുവരി 7-നാണ് കുവൈറ്റ് കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം കുവൈറ്റിൽ 2023 ജനുവരി 9, തിങ്കളാഴ്ച രാവിലെ മുതൽ മഴ ലഭിക്കാനിടയുണ്ടെന്നും, ഏതാനം മേഖലകളിൽ മഴ ശക്തമാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ മഴ 2023 ജനുവരി 10, ചൊവ്വാഴ്ച വൈകീട്ട് വരെ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.
ഏതാനം ഇടങ്ങളിൽ ഇടിയോട് കൂടിയ മഴ ലഭിക്കുമെന്നും, അമ്പത് കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Cover Image: Kuwait News Agency.