2025 ഓഗസ്റ്റ് 17, ഞായറാഴ്ച മുതൽ രാജ്യത്ത് ന്യൂനമർദ്ദം അനുഭവപ്പെടുന്നതിന് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 ഓഗസ്റ്റ് 14-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
مؤشرات بتأثر أجواء سلطنة عمان بحالة جوية يوم الأحد (17 أغسطس 2025 م) pic.twitter.com/VlsishjLjl
— الأرصاد العمانية (@OmanMeteorology) August 14, 2025
ഈ ന്യൂനമർദ്ദത്തിന്റെ പ്രഭാവം ഓഗസ്റ്റ് 17 മുതൽ ഏതാനം ദിവസങ്ങൾ നീണ്ട് നിൽക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 17 മുതൽ ഒമാനിൽ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഈ കാലയളവിൽ സൗത്ത് അൽ ശർഖിയ, അൽ വുസ്ത, ദോഫാർ തുടങ്ങിയ ഗവർണറേറ്റുകളിലും, അൽ ഹജാർ മലനിരകളുടെ ഏതാനം പ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴ ലഭിക്കുന്നതിന് സാധ്യതയുണ്ട്.

