രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഈ വാരാന്ത്യത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 ഓഗസ്റ്റ് 17-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
സൗത്ത് അൽ ബതീന, അൽ ദാഖിലിയ മുതലായ ഗവർണറേറ്റുകളുടെ മലയോര പ്രദേശങ്ങൾ, അൽ ദഹിറയുടെ വിവിധ ഭാഗങ്ങൾ, അൽ ബുറൈമി, നോർത്ത് അൽ ശർഖിയ, ദോഫാർ മുതലായ ഗവർണറേറ്റുകൾ എന്നിവിടങ്ങളിലാണ് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളത്. ഈ മേഖലകളിൽ വാരാന്ത്യത്തിൽ പത്ത് മുതൽ നാല്പത് മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഹജാർ മലനിരകളിലും പരിസരങ്ങളിലും കാറ്റിന് സാധ്യതയുള്ളതായും ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകിയിട്ടുണ്ട്.