ഒമാൻ: ഓഗസ്റ്റ് 21 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

GCC News

2025 ഓഗസ്റ്റ് 21, വ്യാഴാഴ്‌ച വരെ രാജ്യത്ത് അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 ഓഗസ്റ്റ് 17-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2025 ഓഗസ്റ്റ് 17, ഞായറാഴ്ച മുതൽ ഓഗസ്റ്റ് 21, വ്യാഴാഴ്‌ച വരെ ഒമാനിൽ ഒരു ന്യൂനമർദ്ദത്തിന്റെ പ്രഭാവം അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇതിന്റെ ഫലമായി ഒമാനിൽ ഒട്ടുമിക്ക ഇടങ്ങളിലും മഴയ്ക്കും, ഇടിയോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതുണ്ട്.

അൽ വുസ്ത, ദോഫാർ, സൗത്ത് അൽ ശർഖിയ, നോർത്ത് അൽ ശർഖിയ എന്നീ ഗവർണറേറ്റുകളിലും അൽ ദാഖിലിയ ഗവർണറേറ്റിന്റെ ഏതാനം ഭാഗങ്ങളിലും ഈ കാലയളവിൽ മഴ ലഭിക്കാനിടയുണ്ട്. ഇത് ഏതാനം മേഖലകളിൽ താഴ്വരപ്രദേശങ്ങളിൽ പെട്ടന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്കിനും, പെട്ടന്നുള്ള വെള്ളപ്പൊക്കത്തിനും കരണമാകാനിടയുണ്ട്.

പതിനഞ്ച് മുതൽ മുപ്പത്തഞ്ച് നോട്ട് വരെ വേഗതയിൽ കാറ്റ് വീശുന്നതിനും സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാകാനിടയുണ്ട്.