2025 ഫെബ്രുവരി 16, ഞായറാഴ്ച വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 ഫെബ്രുവരി 13-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
تأثر أجواء سلطنة عمان بأخدود من منخفض جوي (14-16 فبراير 2025م) pic.twitter.com/gsB7dmXBzt
— الأرصاد العمانية (@OmanMeteorology) February 13, 2025
ഈ അറിയിപ്പ് പ്രകാരം 2025 ഫെബ്രുവരി 14, വെള്ളിയാഴ്ച മുതൽ ഫെബ്രുവരി 16, ഞായറാഴ്ച വരെ ഒമാനിൽ ഒരു ന്യൂനമർദ്ധത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. ഇത് മൂലം ഈ ദിനങ്ങളിൽ ഒമാനിലെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.
മുസന്ദം ഗവർണറേറ്റിലും ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലും ഈ ദിനങ്ങളിൽ ചെറിയ മഴയ്ക്ക് സാധ്യതയുണ്ട്. ഹജാർ മലനിരകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.