രാജ്യത്ത് അടുത്ത മൂന്ന് ദിവസം മഴ തുടരുന്നതിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 ജനുവരി 9-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഈ അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം 2023 ജനുവരി 10 മുതൽ 2023 ജനുവരി 12, വ്യാഴാഴ്ച വരെ ഒമാന്റെ വടക്കൻ മേഖലകളിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
മുസന്ദം, നോർത്ത് അൽ ബതീന, അൽ ബുറൈമി മുതലായ മേഖലകളിൽ സാമാന്യം ശക്തമായ മഴ ലഭിക്കുന്നതാണ്. ഈ മഴ സൗത്ത് അൽ ബതീന, അൽ ദാഖിലിയ, മസ്കറ്റ് മേഖലകളിലേക്കും, തെക്ക് കിഴക്കൻ പ്രദേശങ്ങളിലേക്കും വ്യാപിക്കാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി.
ഈ മേഖലകളിൽ 15 മുതൽ 25 നോട്ട് വരെ വേഗതയിൽ കാറ്റ് അനുഭവപ്പെടാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മുസന്ദം ഗവർണറേറ്റിലെ കടലോര മേഖലകളിലും, അറബി കടലിന്റെ തീരപ്രദേശങ്ങളിലും കടൽ പ്രക്ഷുബ്ധമാകാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
Cover Image: Oman News Agency.