അറബിക്കടലിൽ രൂപം കൊണ്ടിട്ടുള്ള ബിപാർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ 2023 ജൂൺ 16 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 ജൂൺ 13-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
ബിപാർജോയ് ചുഴലിക്കാറ്റിന്റെ ഫലമായി അടുത്ത മൂന്ന് ദിവസം ഒമാനിൽ വിവിധ ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചരിക്കുന്നത്. സൗത്ത് അൽ ശർഖിയ, അൽ വുസ്ത, ദോഫാർ മുതലായ ഗവർണറേറ്റുകളിൽ കടൽ പ്രക്ഷുബ്ധമാകുന്നതിനും മൂന്ന് മുതൽ ആറ് മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾ അനുഭവപ്പെടുന്നതിനും സാധ്യതയുണ്ട്.
ഈ പ്രദേശങ്ങളിലെ ഉയരം കുറഞ്ഞ മേഖലകളിലേക്ക് കടൽവെള്ളം കയറാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.