രാജ്യത്ത് വാരാന്ത്യം വരെ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ഒക്ടോബർ 7-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഈ അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം, 2024 ഒക്ടോബർ 8, ചൊവ്വാഴ്ച മുതൽ ഈ വാരാന്ത്യം വരെ രാജ്യത്ത് പ്രാദേശിക മഴമേഘങ്ങൾ മൂലമുള്ള മഴയ്ക്ക് സാധ്യതയുണ്ട്. ഖത്തറിൽ ഏതാനം ഇടങ്ങളിൽ ഒക്ടോബർ 8, 9 തീയതികളിൽ ഇടി മിന്നൽ അനുഭവപ്പെടുന്നതിനും സാധ്യതയുണ്ട്.