ഖത്തർ: ജനുവരി 31 മുതൽ മഴയ്ക്ക് സാധ്യത

GCC News

രാജ്യത്ത് 2024 ജനുവരി 31, ബുധനാഴ്ച മുതൽ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ജനുവരി 29-നാണ് കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ബുധനാഴ്ച മുതൽ വരുന്ന വാരാന്ത്യം വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഈ കാലയളവിൽ രാജ്യത്ത് സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും, ചിലയിടങ്ങളിൽ ഇടിയോട് കൂടിയ മഴ ലഭിക്കാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ജനങ്ങളോടെ ജാഗ്രത പാലിക്കാനും, അധികൃതർ നൽകുന്ന അറിയിപ്പുകൾ ശ്രദ്ധിക്കാനും കാലാവസ്ഥാ കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.