യു എ ഇ: വരും ദിനങ്ങളിൽ മഴയ്ക്ക് സാധ്യത

GCC News

രാജ്യത്തിന്റെ വിവിധ മേഖലകളിൽ വരും ദിനങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം 2025 ഡിസംബർ 12, വെള്ളിയാഴ്ച മുതൽ അടുത്ത ആഴ്ച വരെ യു എ ഇയിൽ വിവിധ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഇതോടൊപ്പം രാത്രി സമയങ്ങളിൽ തണുപ്പ് അനുഭവപ്പെടുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഡിസംബർ 13, 14 തീയതികളിൽ യു എ ഇയുടെ വടക്കൻ മേഖലകളിലും, തീരപ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഡിസംബർ 15 മുതൽ ഡിസംബർ 18 വരെയുള്ള കാലയളവിലും വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ട്.