വരും ദിനങ്ങളിൽ രാജ്യത്ത് അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ടെന്ന് യു എ ഇ അധികൃതർ അറിയിച്ചു.
هيئة "الطوارئ والأزمات" تتابع الحالة الجوية وتؤكد جاهزيتها للتقلبات المتوقعة
— NCEMA UAE (@NCEMAUAE) October 10, 2025
NCEMA monitors the weather conditions and confirms its readiness for the expected fluctuations. pic.twitter.com/AV1KQHc5a5
2025 ഒക്ടോബർ 10-നാണ് നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം യു എ ഇയിൽ ഒക്ടോബർ 10 മുതൽ അടുത്ത ആഴ്ച പകുതി വരെ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി ഈ കാലയളവിൽ യു എ ഇയുടെ വടക്ക്, കിഴക്ക്, പടിഞ്ഞാറ് മേഖലകളിലും ഏതാനം ഉൾപ്രദേശങ്ങളിലും മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിന് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഒമാൻ കടൽ, അറേബ്യൻ ഗൾഫ് എന്നിവിടങ്ങളിൽ ശക്തമായ തിരമാലകൾക്ക് സാധ്യതയുണ്ട്.

