യു എ ഇ: ജനുവരി 20 വരെ മഴ തുടരുമെന്ന് NCM

UAE

രാജ്യത്ത് 2023 ജനുവരി 17, ചൊവ്വാഴ്ച മുതൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 ജനുവരി 17 മുതൽ ജനുവരി 20 വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ മഴ ലഭിക്കാനിടയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

യു എ ഇയുടെ തീരപ്രദേശങ്ങളിൽ അന്തരീക്ഷ താപനില പരമാവധി 22 ഡിഗ്രി മുതൽ 27 ഡ്രിഗ്രി വരെ രേഖപ്പെടുത്താനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ അന്തരീക്ഷ താപനില പരമാവധി 25 ഡിഗ്രി മുതൽ 30 ഡ്രിഗ്രി വരെയും, പര്‍വ്വതപ്രദേശങ്ങളിൽ അന്തരീക്ഷ താപനില പരമാവധി 10 ഡിഗ്രി മുതൽ 15 ഡ്രിഗ്രി വരെയും രേഖപ്പെടുത്താനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.