യു എ ഇ: ജൂലൈ 28 വരെ മഴയ്ക്ക് സാധ്യത

GCC News

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 2025 ജൂലൈ 28, തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി. 2025 ജൂലൈ 24-നാണ് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം ഈ അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, യു എ ഇയുടെ വിവിധ മേഖലകളിൽ 2025 ജൂലൈ 25, വെള്ളിയാഴ്ച മുതൽ ജൂലൈ 28 വരെ മഴയ്ക്ക് സാധ്യതയുണ്ട്. ഇതോടൊപ്പം ആലിപ്പഴം പൊഴിയുന്നതിനും സാധ്യതയുണ്ട്.

യു എ ഇയുടെ കിഴക്കൻ മേഖലകളിലും, തെക്കൻ മേഖലകളിലും ഈ കാലാവസ്ഥാ സാഹചര്യം അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്.