യു എ ഇ: ജനുവരി 25, 26 തീയതികളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം

GCC News

രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ഈ വാരാന്ത്യം വരെ മഴ തുടരാനിടയുണ്ടെന്ന് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അബുദാബി, ദുബായ്, ഷാർജ തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ 2023 ജനുവരി 23-ന് വൈകീട്ട് മഴ ലഭിച്ചു.

ഈ മഴ 2023 ജനുവരി 25, 26 തീയതികളിൽ ശക്തി പ്രാപിക്കാനിടയുണ്ടെന്നും, വാരാന്ത്യം വരെ മഴ തുടരാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ മേഖലയിൽ നിന്ന് അനുഭവപ്പെടാനിടയുള്ള ന്യൂനമർദ്ദത്തിന്റെ പ്രഭാവം മൂലമാണ് ഈ മഴ.

ജനുവരി 25, 26 തീയതികളിൽ ഇടിയോട് കൂടിയ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഈ മഴ ദുബായ്, ഷാർജ തുടങ്ങിയ ഇടങ്ങളിൽ അനുഭവപ്പെടാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Cover Image: WAM.