ഒമാൻ: വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത

Oman

അൽ ഹജാർ മലനിരകളുടെ പരിസരപ്രദേശങ്ങളിൽ ഈ വാരാന്ത്യത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം 2024 ജൂൺ 28, 29 തീയതികളിൽ അൽ ഹജാർ മലനിരകളുടെ പരിസരപ്രദേശങ്ങളിൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ട്. ജൂൺ 29-ന് രാവിലെയും, രാത്രിയും ദോഫാർ ഗവർണറേറ്റിന്റെ തീരദേശ മേഖലകളിൽ ചാറ്റൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

സൗത്ത് അൽ ശർഖിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ ഈ കാലയളവിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.