ഖത്തർ: സെപ്റ്റംബർ 15 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

GCC News

2025 സെപ്റ്റംബർ 14, 15 തീയതികളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 സെപ്റ്റംബർ 13-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം ഖത്തറിൽ ഏതാനം ഇടങ്ങളിൽ സെപ്റ്റംബർ 14, 15 തീയതികളിൽ ഒറ്റപ്പെട്ട മഴയ്ക്കും, ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഏതാനം ഇടങ്ങളിൽ പകൽ സമയങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ശക്തമായ കാറ്റ് മൂലം (അഞ്ച് മുതൽ പതിനഞ്ച് നോട്ട് വരെ വേഗത്തിൽ, ചില മേഖലകളിൽ ഇരുപത്തഞ്ച് നോട്ട് വരെ വേഗത്തിൽ) അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും സാധ്യതയുണ്ട്.