വരും ദിനങ്ങളിൽ യു എ ഇയിൽ ഒറ്റപ്പെട്ട മഴ, മൂടൽമഞ്ഞ് എന്നിവയ്ക്ക് സാധ്യത. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2026 ജനുവരി 28, ബുധനാഴ്ച മുതൽ രാത്രികാലങ്ങളിൽ അന്തരീക്ഷത്തിൽ ഈർപ്പം വർദ്ധിക്കുന്നതിനും, ഏതാനം തീരദേശ മേഖലകളിൽ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിനും സാധ്യതയുണ്ട്. വ്യാഴാഴ്ചയോടെ വടക്കൻ പ്രദേശങ്ങളിൽ രാത്രിയിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്കും കൂടുതൽ ചൂടിനും സാധ്യതയുണ്ട്.
കടലിൽ കാറ്റ് ശക്തി പ്രാപിക്കുമെന്നും അറേബ്യൻ ഗൾഫിൽ രാത്രിയിൽ കടൽ പ്രക്ഷുബ്ധമാകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.
വെള്ളിയാഴ്ച വടക്കുപടിഞ്ഞാറൻ കാറ്റിന്റെ ശക്തി വർദ്ധിക്കുമെന്നും താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

