ഖത്തർ: വാരാന്ത്യത്തിൽ പൊടിക്കാറ്റിന് സാധ്യത; ചൂട് കൂടും

Qatar

2023 മെയ് 5, 6 തീയതികളിൽ രാജ്യത്ത് പൊടിക്കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി. 2023 മെയ് 4-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ ദിവസങ്ങളിൽ അന്തരീക്ഷ താപനില ഉയരുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മെയ് 5-ന് വൈകീട്ട് വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

വെള്ളിയാഴ്ച വൈകീട്ട് വരെ കടൽ പ്രക്ഷുബ്ധമാകാനിടയുണ്ടെന്നും, 4 മുതൽ 8 അടിവരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ച അന്തരീക്ഷം പൊടി നിറഞ്ഞതായിരിക്കുമെന്നും ചൂട് കൂടുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.