രാജ്യത്ത് 2024 നവംബർ 22 മുതൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 നവംബർ 21-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
من المتوقع بمشيئة الله بدء تحذير بحري برياح قوية مع أمواج عالية من يوم الغد الجمعة 22/11/2024 وحتى بداية الاسبوع القادم حيث يترواح ارتفاع الموج ما بين 2-8 قدم يرتفع إلى 10 قدم أحياناً، يرجى توخي الحيطة والحذر وتجنب كافة الأنشطة البحرية خلال فترة التحذير #قطر
— أرصاد قطر (@qatarweather) November 21, 2024
Marine warning of… pic.twitter.com/ojpQNPs6sS
ഈ അറിയിപ്പ് പ്രകാരം ഖത്തറിൽ 2024 നവംബർ 22 മുതൽ അടുത്ത ആഴ്ച വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഈ കാലയളവിൽ കടൽ പ്രക്ഷുബ്ധമാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഈ കാലയളവിൽ ഖത്തറിൽ ശക്തമായ കാറ്റ് അനുഭവപ്പെടുമെന്നും, കടലിൽ രണ്ട് മുതൽ എട്ട് അടിവരെ (ചില സമയങ്ങളിൽ 10 അടി വരെ) ഉയരത്തിൽ തിരമാലകൾക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.