സൗദി: വിസിറ്റ് വിസകളിലുള്ള കുട്ടികളുടെ വിസ സ്റ്റാറ്റസ് റസിഡൻസി പെർമിറ്റിലേക്ക് മാറ്റാമെന്ന് അധികൃതർ

GCC News

രാജ്യത്തേക്ക് വിസിറ്റ് വിസകളിൽ പ്രവേശിക്കുന്ന 18 വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ വിസ സ്റ്റാറ്റസ് റസിഡൻസി പെർമിറ്റിലേക്ക് മാറ്റാമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്സ് അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

ഇത്തരം കുട്ടികളുടെ മാതാപിതാക്കൾക്ക് സാധുതയുള്ള റെസിഡൻസി വിസകളുള്ള സാഹചര്യത്തിലാണ് ഈ സേവനം ലഭ്യമാകുന്നത്. രാജ്യത്തേക്ക് പ്രവേശിക്കുന്ന സന്ദർശക വിസകളിലുള്ള വ്യക്തികൾക്കായി വിസ അപേക്ഷിച്ചിട്ടുള്ള പ്രവാസിയുടെ വിസ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ സന്ദർശകർക്ക് വിസിറ്റ് വിസ കാലാവധി നീട്ടി നേടുന്നതിന് തടസ്സങ്ങളില്ലെന്നും അധികൃതർ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.