ഏഷ്യൻ കപ്പ്: ചൈന – താജിക്കിസ്ഥാൻ (0-0)

Qatar

അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ എ ഗ്രൂപ്പ് മത്സരത്തിൽ ചൈനയും, താജികിസ്ഥാനും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.

ഇതോടെ ഗ്രൂപ്പ് എയിൽ ചൈന, താജിക്കിസ്ഥാൻ എന്നീ ടീമുകൾ ഓരോ പോയിന്റ് വീതം നേടി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ആതിഥേയരായ ഖത്തർ ലെബനനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയിരുന്നു.

മൂന്ന് പോയിന്റോടെ ഗ്രൂപ്പ് എയിൽ ഖത്തർ ഒന്നാം സ്ഥാനത്താണ്.