വ്യാജ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളെക്കുറിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ മുന്നറിയിപ്പ് നൽകി. 2025 ഒക്ടോബർ 7-നാണ് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
تحذير حول ما يتم تداوله على نحو مضلل بأنه إعلان عن وظائف شاغرة من #البنك_المركزي_العماني | ⚠️ pic.twitter.com/XvEppuy6oA
— البنك المركزي العماني (@CentralBank_OM) October 7, 2025
ബാങ്കിൽ തൊഴിലവസരങ്ങൾ ഉണ്ടെന്ന രീതിയിൽ പ്രചരിക്കുന്ന ഇത്തരം വ്യാജ പരസ്യങ്ങൾ തട്ടിപ്പ് ലക്ഷ്യമിട്ടുള്ളവയാണെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം പരസ്യങ്ങൾ അടിസ്ഥാനമില്ലാത്തവയാണെന്നും ഇവയ്ക്ക് ബാങ്കുമായി യാതൊരു ബന്ധവുമില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഇത്തരം തട്ടിപ്പുകൾക്കിരയാകാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. സെൻട്രൽ ബാങ്ക് ഓഫ് ഒമാനുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങൾ ലിങ്ക്ഡ്ഇനിലെ വെരിഫൈ ചെയ്ത അക്കൗണ്ടിൽ മാത്രമാണ് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

