ക്രൊയേഷ്യ – കാനഡ (4 – 1)

Qatar

ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എഫ് മത്സരത്തിൽ ക്രൊയേഷ്യ ഒന്നിനെതിരെ നാല് ഗോളുകൾക്ക് കാനഡയെ തോൽപ്പിച്ചു.

മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ അൽഫോൻസോ ഡേവീസ് കാനഡയ്ക്ക് വേണ്ടി ഗോൾ നേടി. കാനഡയുടെ ആദ്യ ലോകകപ്പ് ഗോളായിരുന്നു ഇത്.

Source: FIFA.

എന്നാൽ ആന്ദ്രേ ക്രാമരിച്ചിലൂടെ തിരിച്ചടിച്ച ക്രൊയേഷ്യ മുപ്പത്താറാം മിനിറ്റിൽ ഒപ്പമെത്തി.

Source: FIFA.

മത്സരത്തിന്റെ നാല്പത്തിനാലാം മിനിറ്റിൽ മാർകോ ലിവാജ ക്രൊയേഷ്യയുടെ രണ്ടാം ഗോൾ സ്കോർ ചെയ്തു. എഴുപതാം മിനിറ്റിൽ ആന്ദ്രേ ക്രാമരിച്ച് ക്രൊയേഷ്യയ്ക്കായി വീണ്ടും സ്കോർ ചെയ്തു.

ഇഞ്ചുറി ടൈമിൽ ലാവ്‌റോ മജാർ ക്രൊയേഷ്യയുടെ നാലാം ഗോൾ സ്കോർ ചെയ്തു.

ഇതോടെ നാല് പോയിന്റോടെ ക്രൊയേഷ്യ ഗ്രൂപ്പിൽ ഒന്നാമതാണ്. മൊറോക്കോ രണ്ടാമതും, ബെൽജിയം മൂന്നാമതുമാണ്.