അൽ ജനൗബ് സ്റ്റേഡിയത്തിൽ നടന്ന പ്രീ-ക്വാർട്ടർ മത്സരത്തിൽ ക്രൊയേഷ്യ ജപ്പാനെ പരാജയപ്പെടുത്തി.
മുഴുവൻ സമയം അവസാനിക്കുമ്പോൾ സമനിലയിൽ (1 – 1) തുടർന്ന മത്സരത്തിൽ പെനാൽറ്റി ഷൂട്ട്ഔട്ടിലാണ് ക്രൊയേഷ്യ വിജയിച്ചത്.
മത്സരത്തിന്റെ നാല്പത്തിമൂന്നാം മിനിറ്റിൽ ഡൈസാൻ മയെദ ജപ്പാന്റെ ഗോൾ നേടി.

അമ്പത്തഞ്ചാം മിനിറ്റിൽ ഇവാൻ പെരിസിച് ക്രൊയേഷ്യയുടെ സമനില ഗോൾ സ്‌കോർ ചെയ്തു.

മത്സരം മുപ്പത് മിനിറ്റ് എക്സ്ട്രാ ടൈമിലും സമനിലയിൽ തുടർന്നതോടെ വിജയികളെ കണ്ടെത്തുന്നതിനായി പെനാൽറ്റി ഷൂട്ട്ഔട്ട് ഉപയോഗപ്പെടുത്തുകയായിരുന്നു.
പെനാൽറ്റി ഷൂട്ട്ഔട്ടിൽ ജപ്പാന് വേണ്ടി കിക്ക് എടുത്ത തക്കുമി മിനമിനോ, കഒരോ മിറ്റോമ, മയാ യോഷിദ എന്നിവർ അവസരം പാഴാക്കിയപ്പോൾ തക്കുമ അസാനോ മാത്രമാണ് സ്‌കോർ ചെയ്തത്. ക്രൊയേഷ്യയ്ക്ക് വേണ്ടി നിക്കോള വ്ലാസിച്ച്, മർസെലോ ബ്രോസോവിച്, മരിയോ പസാലിച്ച് എന്നിവർ സ്‌കോർ ചെയ്തു.
Cover Image: Qatar News Agency.