ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് മൂന്നാം സ്ഥാനക്കാരെ കണ്ടെത്തുന്നതിനുള്ള മത്സരത്തിൽ ക്രൊയേഷ്യ ഒന്നിനെതിരെ രണ്ട് ഗോളിന് മൊറോക്കോയെ തോൽപ്പിച്ചു.

മത്സരത്തിന്റെ ഏഴാം മിനിറ്റിൽ യോഷ്‌കോ വാർഡിയോൾ ക്രൊയേഷ്യയുടെ ആദ്യ ഗോൾ സ്‌കോർ ചെയ്തു.

എന്നാൽ രണ്ട് മിനിറ്റിനുള്ളിൽ അച്റഫ് ദാരി (9′) മൊറോക്കോയ്ക്ക് വേണ്ടി ഗോൾ മടക്കി.

മത്സരത്തിന്റെ നാല്പത്തിരണ്ടാം മിനിറ്റിൽ മിസ്ലാവ് ഒരിസിച്ച് ക്രൊയേഷ്യയുടെ വിജയ ഗോൾ നേടി.
Cover Image: Qatar News Agency.