ഡാക്കർ 2023 റാലിയുടെ തീയ്യതികൾ ഉൾപ്പടെയുള്ള വിശദാംശങ്ങള്‍ സൗദി ഫെഡറേഷൻ ഓഫ് മോട്ടോർസ് ആൻഡ് മോട്ടോർസൈക്കിൾസ് (SAMF), അമൗറി സ്‌പോർട് ഓർഗനൈസേഷൻ (ASO), ഡാക്കർ റാലി അധികൃതർ എന്നിവർ സംയുക്തമായി പുറത്ത്‌വിട്ടു. SAMF, ASO എന്നിവർ ചേർന്ന് ഡിസംബർ 1-ന് സംയുക്തമായി സംഘടിപ്പിച്ച വിർച്യുൽ പത്രസമ്മേളനത്തിലാണ് ഡാക്കർ 2023 റാലിയുടെ തീയ്യതികൾ പ്രഖ്യാപിച്ചത്.
SAMF ചെയർമാൻ പ്രിൻസ് ഖാലിദ് ബിൻ സുൽത്താൻ അൽ അബ്ദുല്ല അൽ ഫൈസൽ, ASO സി ഇ ഓ യാൻ ലൂമിനർ, ഡാക്കർ ഡയറക്ടർ ഡേവിഡ് കാസ്റ്ററ എന്നിവർ ഈ വിർച്യുൽ പത്രസമ്മേളനത്തിൽ പങ്കെടുത്തു. ഡാക്കർ 2023 റാലിയുടെ തീയ്യതികൾ, റൂട്ട് എന്നിവ ഈ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
2022 ഡിസംബർ 31 മുതൽ 2023 ജനുവരി 15 വരെയാണ് ഡാക്കർ റാലി സംഘടിപ്പിക്കുന്നത്. തുടർച്ചായി നാലാം വർഷവും സൗദി അറേബ്യയിൽ വെച്ചാണ് ഡാക്കർ റാലി സംഘടിപ്പിക്കുന്നത്.
ബൈക്ക്, ക്വാഡ്, കാർ, യു ടി വി, ട്രക്ക് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി നാനൂറിലധികം ഡ്രൈവർമാർ 2023-ലെ ഡാക്കർ റാലിയിൽ പങ്കെടുക്കുന്നുണ്ട്. ഇതിൽ 8500 കിലോമീറ്ററിലധികം ദൈർഘ്യമുള്ള ‘ഡാക്കർ ക്ലാസ്സിക്’ വിഭാഗത്തിൽ പങ്കെടുക്കുന്ന 89 വാഹനങ്ങളും ഉൾപ്പെടുന്നു.
പ്രാരംഭഘട്ടം, തുടർന്ന് 14 ഔദ്യോഗിക ഘട്ടങ്ങൾ എന്നിവ ഉൾപ്പെടുത്തുന്ന രീതിയിലാണ് റാലി വിഭാവനം ചെയ്തിരിക്കുന്നത്. സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറന്‍ മലമ്പ്രദേശങ്ങളിൽ ഒരുക്കിയിട്ടുള്ള അൽ ബഹ്ർ സീ ക്യാമ്പിൽ നിന്നാണ് പ്രാരംഭഘട്ടം ആരംഭിക്കുന്നത്.
തുടർന്ന് റാലിയിൽ പങ്കെടുക്കുന്ന വാഹനങ്ങൾ തെക്കുകിഴക്കൻ ദിശയിൽ സഞ്ചരിച്ച് അൽ ഉല, ഹൈൽ, ദവാദ്മി, ഹറാദ്, റുബഉൽ ഖാലി (എംപ്റ്റി ക്വാർട്ടർ), ഷെയ്ബഹ്, ഹോഫുഫ്, ദമ്മാം എന്നിവിടങ്ങളിലൂടെ കടന്ന് പോകുന്നു.
ഡാക്കർ 2023 റാലിയുടെ വിവിധ ഘട്ടങ്ങൾ:
- പ്രാരംഭഘട്ടം – 2022 ഡിസംബർ 31 – അൽ ബഹ്ർ ക്യാമ്പിൽ നിന്ന് 11 കിലോമീറ്റർ സഞ്ചരിച്ച് അൽ ബഹ്ർ ക്യാമ്പിൽ തിരിച്ചെത്തുന്നു.
- സ്റ്റേജ് 1 – 2023 ജനുവരി 1 – അൽ ബഹ്ർ ക്യാമ്പിൽ നിന്ന് 603 കിലോമീറ്റർ സഞ്ചരിച്ച് അൽ ബഹ്ർ ക്യാമ്പിൽ തിരിച്ചെത്തുന്നു.
- സ്റ്റേജ് 2 – 2023 ജനുവരി 2 – അൽ ബഹ്ർ ക്യാമ്പിൽ നിന്ന് 509 കിലോമീറ്റർ സഞ്ചരിച്ച് അൽ ഉല വരെ.
- സ്റ്റേജ് 3 – 2023 ജനുവരി 3 – അൽ ഉലയിൽ നിന്ന് 669 കിലോമീറ്റർ സഞ്ചരിച്ച് ഹൈൽ വരെ.
- സ്റ്റേജ് 4 – 2023 ജനുവരി 4 – ഹൈലിൽ നിന്ന് 573 കിലോമീറ്റർ സഞ്ചരിച്ച് ഹൈലിൽ തന്നെ തിരിച്ചെത്തുന്നു.
- സ്റ്റേജ് 5 – 2023 ജനുവരി 5 – ഹൈലിൽ നിന്ന് 646 കിലോമീറ്റർ സഞ്ചരിച്ച് ഹൈലിൽ തന്നെ തിരിച്ചെത്തുന്നു.
- സ്റ്റേജ് 6 – 2023 ജനുവരി 6 – ഹൈലിൽ നിന്ന് 877 കിലോമീറ്റർ സഞ്ചരിച്ച് ദവാദ്മി വരെ.
- സ്റ്റേജ് 7 – 2023 ജനുവരി 7 – ദവാദ്മിയിൽ നിന്ന് 641 കിലോമീറ്റർ സഞ്ചരിച്ച് ദവാദ്മിയിൽ തന്നെ തിരിച്ചെത്തുന്നു.
- സ്റ്റേജ് 8 – 2023 ജനുവരി 8 – ദവാദ്മിയിൽ നിന്ന് 722 കിലോമീറ്റർ സഞ്ചരിച്ച് റിയാദ് വരെ.
- 2023 ജനുവരി 9 – റസ്റ്റ് ഡേ.
- സ്റ്റേജ് 9 – 2023 ജനുവരി 10 – ദവാദ്മിയിൽ നിന്ന് 710km കിലോമീറ്റർ സഞ്ചരിച്ച് ഹറാദ് വരെ.
- സ്റ്റേജ് 10 – 2023 ജനുവരി 11 – ഹറാദ് മുതൽ ഷെയ്ബഹ് വരെ 623 കിലോമീറ്റർ.
- സ്റ്റേജ് 11 – 2023 ജനുവരി 12 – ഷെയ്ബഹ് മുതൽ അൽ അർദാ വരെ 426 കിലോമീറ്റർ. മാരത്തോൺ സ്റ്റേജ്.
- സ്റ്റേജ് 12 – 2023 ജനുവരി 13 – അൽ അർദാ മുതൽ ഷെയ്ബഹ് വരെ 375 കിലോമീറ്റർ. മാരത്തോൺ സ്റ്റേജ്.
- സ്റ്റേജ് 13 – 2023 ജനുവരി 14 – ഷെയ്ബഹ് മുതൽ അൽ ഹോഫുഫ് വരെ 669 കിലോമീറ്റർ.
- സ്റ്റേജ് 14 – 2023 ജനുവരി 15 – ഹോഫുഫ് മുതൽ ദമാം വരെ 414 കിലോമീറ്റർ.
Cover Image: File photo Saudi Press Agency.