ലുസൈൽ സിറ്റിയിൽ നടക്കുന്ന ദാർബ് ലുസൈൽ ഫ്ലവർ ഫെസ്റ്റിവൽ ഇന്ന് (2023 മെയ് 27) അവസാനിക്കും. 2023 മെയ് 25-നാണ് ദാർബ് ലുസൈൽ ഫ്ലവർ ഫെസ്റ്റിവൽ ആരംഭിച്ചത്.
ദാർബ് ലുസൈൽ ഫ്ലവർ ഫെസ്റ്റിവലിന്റെ ഭാഗമായി ലുസൈൽ ബുലവാർഡ് പൂക്കള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ദാർബ് ലുസൈൽ ഫ്ലവർ ഫെസ്റ്റിവലിൽ നിന്നുള്ള വിഡിയോ ദൃശ്യങ്ങൾ ലുസൈൽ സിറ്റി അധികൃതർ പങ്ക് വെച്ചു.

ദാർബ് ലുസൈൽ ഫ്ലവർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് പ്രത്യേക നിശ്ചലദൃശ്യങ്ങളുടെ പരേഡ്, പഴയ സാധനങ്ങള്‍ വില്‌ക്കുന്ന ചന്ത, കുട്ടികൾക്കും, മുതിർന്നവർക്കുമുള്ള വിവിധ വിനോദ പരിപാടികൾ, പുഷ്‌പാലങ്കാരങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
Cover Image: Screengrab from video shared by Lusail City.