ദുബായ് എക്സ്പോ സിറ്റിയിൽ നടന്ന് വന്നിരുന്ന ദുബായ് ഇ-സ്പോർട്സ് ആൻഡ് ഗെയിംസ് ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് (DEF 2023) 2023 ജൂൺ 25-ന് സമാപിച്ചു.
അഞ്ച് ദിവസങ്ങളിലായി നടന്ന ഈ ഇ-സ്പോർട്സ് മേളയിൽ ഏതാണ്ട് 27000-ത്തിൽ പരം ആളുകൾ പങ്കെടുത്തു.

മേഖലയിലെ ഏറ്റവും വലിയ ഇ-സ്പോർട്സ്, ഗെയിംസ് മേളയാണ് ദുബായ് ഇ-സ്പോർട്സ് ആൻഡ് ഗെയിംസ് ഫെസ്റ്റിവൽ.

ഗെയിമേഴ്സ്, ടെക് വിദഗ്ധർ, വീഡിയോ ഗെയിം ഇൻഡസ്ട്രിയിലെ പ്രമുഖർ, ഇ-സ്പോർട്സ് ആരാധകർ തുടങ്ങിയവർ DEF 2023-ൽ പങ്കെടുത്തു. ഇ-സ്പോർട്സ്, കംപ്യൂട്ടർ ഗെയിമിംഗ് എന്നീ മേഖലകളുടെ വളർച്ചയ്ക്ക് ദുബായ് നൽകുന്ന പ്രോത്സാഹനത്തിന് അടിവരയിടുന്നതാണ് ഈ മേള.

വീഡിയോ ഗെയിംസ് മേഖലയിലെ നൂതന പ്രവണതകൾ, ടെക് വിനോദമേഖലയിലെ പുത്തൻ ആശയങ്ങൾ, വീഡിയോ ഗെയിംസ് ടൂർണമെന്റുകൾ മുതലായവ ഈ മേളയിൽ അവതരിപ്പിക്കപ്പെട്ടു.
2023 ജൂൺ 21-നാണ് ഈ മേള ആരംഭിച്ചത്. ദുബായ് എക്സ്പോ സിറ്റിയിലെ ദുബായ് എക്സിബിഷൻ സെന്ററിൽ (സൗത്ത് ഹാൾ) വെച്ചാണ് DEF 2023 സംഘടിപ്പിച്ചത്.
Cover Image: Dubai Media Office.