ഇലക്ട്രിക്ക് വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നതിനായുള്ള ഇ വി ചാർജിങ് പോയിന്റുകളുടെ എണ്ണം ദുബായിൽ 700 കടന്നതായി അധികൃതർ അറിയിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
.@DEWAOfficial provides a network of more than 740 electric vehicle Green Charger points across Dubai, supporting the Emirate’s steady growth in electric vehicle adoption, which exceeded 34,970 in October 2024.https://t.co/O8or70iHa3 pic.twitter.com/RSs7CLfJZx
— Dubai Media Office (@DXBMediaOffice) December 14, 2024
എമിറേറ്റിലുടനീളം 740-ൽ പരം ഗ്രീൻ ചാർജർ പോയിന്റുകൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് ദുബായ് എലെക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA) ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എമിറേറ്റിലെ ഇലക്ട്രിക്ക് വാഹനങ്ങളുടെ വർധിച്ച് വരുന്ന ഉപയോഗം കണക്കിലെടുത്താണിത്.
എമിറേറ്റിൽ ലഭ്യമാക്കിയിട്ടുള്ള ഗ്രീൻ ചാർജർ പോയിന്റുകൾ സ്ഥിതിചെയ്യുന്ന ഇടങ്ങൾ കണ്ടെത്തുന്നതിനായി DEWA-യുടെ വെബ്സൈറ്റ്, സ്മാർട്ട് ആപ്പ് അല്ലെങ്കിൽ മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവ ഉപയോഗിക്കാവുന്നതാണ്.
Cover Image: Dubai Media Office.