കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നുള്ള എല്ലാ വ്യോമയാന സർവീസുകളും നിർത്തിവെച്ചതായുള്ള തരത്തിലുള്ള വാർത്തകൾ തെറ്റാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഓഗസ്റ്റ് 2-നു വ്യക്തമാക്കി. ഓഗസ്റ്റ് ഒന്ന് മുതൽ പുനരാരംഭിച്ച അന്താരാഷ്ട്ര വിമാന സർവീസുകൾ രണ്ടാം ദിനവും തടസ്സങ്ങളില്ലാതെ പ്രവർത്തിക്കുന്നതായും, രാജ്യത്തിനകത്തേക്കും, പുറത്തേക്കുമുള്ള വിമാനങ്ങൾ സർവീസുകൾ നടത്തുന്നതായും DGCA അറിയിച്ചു.
കൊറോണ വൈറസ് വ്യാപനം രൂക്ഷമായ ഏതാനം രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ മാത്രമാണ് നിർത്തലാക്കിയിട്ടുള്ളത്. കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായും നിർത്തിയതായി ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തകൾ തള്ളിക്കൊണ്ടാണ് DGCA പത്രക്കുറിപ്പിലൂടെ വ്യക്തത നൽകിയത്.
കൊറോണ വൈറസ് വ്യാപന സാധ്യത മുൻനിർത്തി, ഇന്ത്യ ഉൾപ്പടെ 31 രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് കുവൈറ്റിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഓഗസ്റ്റ് 1-നു അറിയിച്ചിട്ടുണ്ടായിരുന്നു.