എമിറേറ്റിലെ ഏതാനം COVID-19 ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ നിന്നുള്ള PCR പരിശോധനാ സേവനങ്ങൾ നിർത്തലാക്കാൻ തീരുമാനിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു. ജനുവരി 19-ന് വൈകീട്ടാണ് DHA ഇത്തരം ഒരു അറിയിപ്പ് നൽകിയത്. ഈ തീരുമാനം ജനുവരി 19, ചൊവ്വാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്നതായും DHA വ്യക്തമാക്കിയിട്ടുണ്ട്.
നിർത്തലാക്കുന്ന PCR പരിശോധനാ കേന്ദ്രങ്ങളിൽ ദുബായിലെ ഏതാനം മാളുകളിൽ പ്രവർത്തിക്കുന്ന ടെസ്റ്റിംഗ് കേന്ദ്രങ്ങളും ഉൾപ്പെടുന്നു. നിലവിൽ COVID-19 PCR ടെസ്റ്റിംഗ് സേവനം ലഭ്യമാകുന്ന DHA സ്ഥാപനങ്ങളുടെ പട്ടികയും അധികൃതർ ഈ അറിയിപ്പിനൊപ്പം പങ്ക് വെച്ചിട്ടുണ്ട്. ഇതിൽ ടെസ്റ്റിംഗ് സേവനങ്ങൾക്കായി മുൻകൂർ ബുക്കിംഗ് നിർബന്ധമാക്കിയിട്ടുള്ളതും, ബുക്കിംഗ് കൂടാതെ നേരിട്ട് സന്ദർശിക്കാവുന്നതുമായ കേന്ദ്രങ്ങൾ ഉൾപ്പെടുന്നു.
മുൻകൂർ ബുക്കിംഗ് നിർബന്ധമാക്കിയിട്ടുള്ള, COVID-19 PCR ടെസ്റ്റിംഗ് സേവനം ലഭ്യമാകുന്ന DHA കേന്ദ്രങ്ങൾ:
- അൽ നാസർ ക്ലബ് – ആഴ്ച്ചയിൽ ഏഴു ദിവസവും.
- മജ്‌ലിസ് അൽ റാഷിദിയ.
- മജ്‌ലിസ് ജുമേയ്‌റ പോർട്ട്.
ബുക്കിംഗ് കൂടാതെ COVID-19 PCR ടെസ്റ്റിംഗ് സേവനം ലഭ്യമാകുന്ന വോക്-ഇൻ DHA കേന്ദ്രങ്ങൾ:
- ദെയ്‌റ സിറ്റി സെന്ററിലെ കേന്ദ്രം.
- മാൾ ഓഫ് എമിറേറ്സിലെ കേന്ദ്രം.
താഴെ പറയുന്ന ഇടങ്ങളിലെ COVID-19 PCR ടെസ്റ്റിംഗ് കേന്ദ്രങ്ങളാണ് നിർത്തലാക്കുന്നത്:
- നഖീൽ മാൾ.
- ദുബായ് മാൾ.
- മിർദിഫ് സിറ്റി സെന്റർ.
- മജ്‌ലിസ് ഹംരിയ പോർട്ട്.
ഇതോടൊപ്പം, യാത്ര ചെയ്യുന്നവർക്കായി COVID-19 പരിശോധനകൾ ലഭ്യമാക്കുന്നതിന് ശബാബ് അൽ അഹ്‍ലി ക്ലബിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രം അൽ നാസർ ക്ലബിലെ കേന്ദ്രത്തിലേക്ക് പ്രവർത്തനങ്ങൾ മാറ്റിയതായും DHA അറിയിച്ചിട്ടുണ്ട്.