ഖത്തർ: മെയ് 26 മുതൽ പുതിയ മെട്രോലിങ്ക് റൂട്ട് ആരംഭിച്ചതായി ദോഹ മെട്രോ

GCC News

2024 മെയ് 26, ഞായറാഴ്ച മുതൽ രണ്ട് പുതിയ മെട്രോലിങ്ക് റൂട്ടുകൾ ആരംഭിച്ചതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു. 2024 മെയ് 26-നാണ് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ ഇക്കാര്യം അറിയിച്ചത്.

M125, M153 എന്നീ മെട്രോലിങ്ക് റൂട്ടുകളാണ് പുതിയതായി ആരംഭിച്ചിരിക്കുന്നത്.

  • M125 – അൽ തുമാമ (ഈസ്റ്റ്) മേഖലയിലെ പ്രദേശങ്ങളിലേക്ക് സേവനങ്ങൾ നൽകുന്ന രീതിയിലാണ് ഈ റൂട്ട്.
  • M153 – ലെഗ്താഫിയ മെട്രോ സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന ഈ റൂട്ട് പേൾ ഐലൻഡിലെ ഗിയർഡാനോ വില്ലേജ്, ഫ്ളോറെസ്റ്റ ഗാർഡൻസ് എന്നീ പ്രദേശങ്ങളിലേക്ക് സർവീസ് നടത്തുന്നതാണ്.