ഖത്തർ: ദോഹ മെട്രോ ഗോൾഡ് ലൈനിൽ മാർച്ച് 19, 25 തീയതികളിൽ ഇതരമാര്‍ഗങ്ങളിലുള്ള സേവനങ്ങൾ നൽകുമെന്ന് അറിയിപ്പ്

Qatar

2022 മാർച്ച് 19, 25 തീയതികളിൽ ദോഹ മെട്രോ ഗോൾഡ് ലൈനിൽ മെട്രോ ട്രെയിൻ സേവനങ്ങൾക്ക് പകരമായി ഇതരമാര്‍ഗങ്ങളിലുള്ള യാത്രാ സേവനങ്ങൾ നൽകുന്ന രീതിയിലായിരിക്കും പ്രവർത്തിക്കുന്നതെന്ന് ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി. 2022 മാർച്ച് 17-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

നിലവിലെ സംവിധാനത്തിലെ സാങ്കേതികവിദ്യകൾ പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായാണ് മാർച്ച് 19, മാർച്ച് 25 തീയതികളിൽ ഗോൾഡ് ലൈനിൽ മെട്രോ ട്രെയിൻ സേവനം തടസപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങളാണ് അധികൃതർ അറിയിച്ചിരിക്കുന്നത്:

  • അൽ അസീസിയയിൽ നിന്നുള്ള M313, M312 മെട്രോ ലിങ്ക് സേവനങ്ങൾ സ്‌പോർട് സിറ്റി വരെ നീട്ടുന്നതാണ്.
  • സ്‌പോർട് സിറ്റിയിൽ നിന്ന് ഓരോ അഞ്ച് മിനിറ്റ് ഇടവേളയിലും റാസ് ബസ് അബൗദിലേക്ക് പ്രത്യേക ബസുകൾ ഏർപ്പെടുത്തുന്നതാണ്.
  • മഷെയ്‌റെബിലേക്ക് സഞ്ചരിക്കുന്ന ബസുകൾ അൽ വാബ്‌ QLM-ൽ നിർത്തുന്നതല്ല. ഇരുവശത്തേക്കും സഞ്ചരിക്കുന്ന ഇത്തരം ബസുകൾ സൂക്ക് വാഖിഫിൽ നിർത്തുന്നതല്ല.
  • അൽ ബിദ്ദയിൽ നിന്ന് ഗ്രീൻ, റെഡ് ലൈൻ ട്രാൻസ്ഫർ സേവനത്തിനായി ബസുകൾ ഏർപ്പെടുത്തുന്നതാണ്.
  • ബിൻ മഹമൗദ്, അൽ സാദ്ദ് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ഒരു പ്രത്യേക ഷട്ടിൽ സേവനം ഏർപ്പെടുത്തുന്നതാണ്.