2022 സെപ്റ്റംബർ 9, വെള്ളിയാഴ്ച നടക്കുന്ന ലുസൈൽ സൂപ്പർ കപ്പ് മത്സരത്തിന്റെ പശ്ചാത്തലത്തിൽ ദോഹ മെട്രോയുടെ സേവനങ്ങൾ കൂടുതൽ സമയം പ്രവർത്തിപ്പിക്കുമെന്ന് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു. 2022 സെപ്റ്റംബർ 7-നാണ് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം, 2022 സെപ്റ്റംബർ 9-ന് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം 1 pm മുതൽ പിറ്റേന്ന് പുലർച്ചെ 3 മണിവരെ പ്രവർത്തിക്കുന്നതാണ്.
ലുസൈൽ QNB-യിലേക്കുള്ള (എൻട്രൻസ് 2) പ്രവേശനം മെട്രോലിങ്ക് സേവനങ്ങളിലൂടെ മാത്രമാക്കി നിജപ്പെടുത്തുന്നതാണ്. സ്വകാര്യ വാഹനങ്ങൾക്കും, ടാക്സികൾക്കും ഈ എൻട്രൻസിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല. ഈ സ്റ്റേഷനിലെ പാർക്ക് ആൻഡ് റൈഡ് സേവനങ്ങളും സെപ്റ്റംബർ 9-ണ് പ്രവർത്തിപ്പിക്കുന്നതല്ല.