2023 ജൂൺ 4, ഞായറാഴ്ച മുതൽ ഒരു പുതിയ മെട്രോലിങ്ക് റൂട്ട് ആരംഭിക്കുമെന്ന് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു. 2023 ജൂൺ 2-നാണ് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ ഇക്കാര്യം അറിയിച്ചത്.
M303 എന്ന ഈ പുതിയ മെട്രോലിങ്ക് റൂട്ട് ബിൻ മഹ്മൂദ് സ്റ്റേഷനിൽ നിന്നാണ് പ്രവർത്തിക്കുന്നത്.

ഈ റൂട്ടിന്റെ സർവീസ് വ്യക്തമാക്കുന്നതിനായുള്ള ഒരു മാപ്പ് ദോഹ മെട്രോ അധികൃതർ പങ്ക് വെച്ചിട്ടുണ്ട്. ഈ മാപ്പ് പ്രകാരം ഈ റൂട്ടിൽ 13 ബസ് സ്റ്റോപ്പുകളാണുള്ളത്.