ദോഹ മെട്രോയുടെ കീഴിലുള്ള M148 മെട്രോലിങ്ക് റൂട്ട് ദീര്‍ഘിപ്പിക്കാൻ തീരുമാനിച്ചതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു. 2023 ഓഗസ്റ്റ് 14-നാണ് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ ഇക്കാര്യം അറിയിച്ചത്.
ഖത്തർ യൂണിവേഴ്സിറ്റി മെട്രോ സ്റ്റേഷനിൽ നിന്നാണ് M148 മെട്രോലിങ്ക് സേവനങ്ങൾ ആരംഭിക്കുന്നത്.
2023 ഓഗസ്റ്റ് 16 മുതൽ M148 മെട്രോലിങ്ക് റൂട്ട് യൂണിവേഴ്സിറ്റി ഓഫ് ദോഹ ഫോർ സയൻസ് ആൻഡ് ടെക്നോളജി (UDST) ക്യാമ്പസ് വരെ ദീര്‍ഘിപ്പിക്കുന്നതിനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.