അറബ് കപ്പ് ടൂർണമെന്റ് അവസാനിക്കുന്ന പശ്ചാത്തലത്തിൽ 2021 ഡിസംബർ 19 മുതൽ ദോഹ മെട്രോ, മെട്രോലിങ്ക് എന്നിവയുടെ പ്രവർത്തനം സാധാരണ സമയക്രമത്തിലേക്ക് തിരികെ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. ഡിസംബർ 16-നാണ് ദോഹ മെട്രോ ഈ അറിയിപ്പ് നൽകിയത്.
ഫിഫ അറബ് കപ്പ് ഖത്തർ 2021-ന്റെ പശ്ചാത്തലത്തിൽ 2021 നവംബർ 30 മുതൽ ഡിസംബർ 18 വരെ ദോഹ മെട്രോയുടെ പ്രതിദിന പ്രവർത്തി സമയം പുലർച്ചെ 3 മണിവരെ നീട്ടിയിരുന്നു. ഡിസംബർ 19 മുതൽ മെട്രോ സർവീസുകൾ സാധാരണ സമയക്രമം പാലിച്ച് കൊണ്ടായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
2021 ഡിസംബർ 19 മുതൽ ദോഹ മെട്രോയുടെ സമയക്രമം:
- ശനി മുതൽ ബുധൻ വരെ – ദിനവും രാവിലെ 6 മണിമുതൽ രാത്രി 11 വരെ.
- വ്യാഴാഴ്ച്ച – രാവിലെ 6 മണിമുതൽ രാത്രി 11:59 വരെ.
- വെള്ളിയാഴ്ച്ച – ഉച്ചയ്ക്ക് 2 മണിമുതൽ രാത്രി 11:59 വരെ.
Cover Image: @QatarRail.