അൽ ഐൻ: മഴയ്ക്ക് സാധ്യത; റോഡിൽ ജാഗ്രത പുലർത്താൻ നിർദ്ദേശം

UAE

അൽ ഐൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥാ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ റോഡിൽ ജാഗ്രത പുലർത്താൻ അധികൃതർ ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി. 2022 ഓഗസ്റ്റ് 21-ന് വൈകീട്ടാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

വാഹനങ്ങൾ ജാഗ്രതയോടെ ഡ്രൈവ് ചെയ്യാൻ അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്. വാഹനങ്ങൾ ഉപയോഗിക്കുന്നവർ കാലാവസ്ഥാ അറിയിപ്പുകൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും, സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

വാഹനങ്ങൾ അമിത വേഗതയിൽ ഉപയോഗിക്കരുതെന്നും, പരമാവധി വേഗപരിധി സംബന്ധിച്ച നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. റോഡിലെ കാഴ്ച്ച മറയുന്ന അവസരത്തിൽ വാഹനങ്ങളുടെ ലോ-ബീം ഹെഡ്‍ലൈറ്റ് ഉപയോഗിക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.