ദുബായ് സിലിക്കൺ ഒയാസിസിൽ ഡ്രോൺ ഡെലിവറി സംവിധാനം ആരംഭിച്ചു. ദുബായ് കിരീടാവകാശിയും, യു എ ഇയുടെ ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രതിരോധമന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്.
Hamdan bin Mohammed launches Middle East’s first-of-its-kind drone delivery system at Dubai Silicon Oasis#WamNews https://t.co/AQDd4sEYyu pic.twitter.com/wylVroPtn3
— WAM English (@WAMNEWS_ENG) December 17, 2024
2024 ഡിസംബർ 17-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ദുബായ് സിലിക്കൺ ഒയാസിസിൽ ആരംഭിച്ചിരിക്കുന്ന ഈ ഡ്രോൺ ഡെലിവറി സംവിധാനം പശ്ചിമേഷ്യൻ പ്രദേശങ്ങളിൽ നടപ്പിലാക്കുന്ന ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡണ്ട് H.H. ഷെയ്ഖ് ആഹ്മെദ് ബിൻ സയീദ് അൽ മക്തൂം ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. അദ്ദേഹം ഈ ഡ്രോൺ സംവിധാനം ഉപയോഗിച്ചുള്ള ആദ്യ ഓർഡർ നൽകി.

കഴിഞ്ഞ ഏതാനം മാസങ്ങളായി ഇത്തരം ഒരു പദ്ധതിയുടെ ട്രയൽ ദുബായ് സിലിക്കൺ ഒയാസിസിൽ നടന്ന് വന്നിരുന്നു.

ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി, കീറ്റ ഡ്രോൺ എന്നിവർ ചേർന്ന് സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
WAM