2024-ലെ ആദ്യ പാദത്തിൽ ദുബായ് വിമാനത്താവളത്തിലൂടെ 23 ദശലക്ഷം യാത്രികർ സഞ്ചരിച്ചു

featured GCC News

2024-ലെ ആദ്യ പാദത്തിൽ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലൂടെ 23 ദശലക്ഷം യാത്രികർ സഞ്ചരിച്ചതായി അധികൃതർ അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 8.4% വർദ്ധനവാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗിക്കുന്ന യാത്രികരുടെ എണ്ണത്തിൽ ഈ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്. 23,052,060 യാത്രികരാണ് 2024-ലെ ആദ്യ പാദത്തിൽ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലൂടെ സഞ്ചരിച്ചത്.

2024 ജനുവരി മാസത്തിൽ മാത്രം ഏതാണ്ട് 7.9 ദശലക്ഷം യാത്രികർ ഈ വിമാനത്താവളം ഉപയോഗിച്ചിട്ടുണ്ട്.