ദുബായ്: റമദാനിലെ വെള്ളിയാഴ്ചകളിൽ സ്വകാര്യ വിദ്യാലയങ്ങളിൽ വിദൂര അധ്യയനം നടപ്പിലാക്കും

GCC News

ഈ വർഷത്തെ റമദാനിലെ വെള്ളിയാഴ്ചകളിൽ എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ വിദൂര അധ്യയനം നടപ്പിലാക്കാൻ ദുബായ് അധികൃതർ തീരുമാനിച്ചു. 2025 ഫെബ്രുവരി 27-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം റമദാനിലുടനീളം വെള്ളിയാഴ്ചകളിൽ ദുബായിലെ സ്വകാര്യ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് വിദൂര അധ്യയനം തിരഞ്ഞെടുക്കാൻ അവസരം ലഭിക്കുന്നതാണ്. കുടുംബങ്ങൾക്ക് കൂടുതൽ സുഗമമായ രീതിയിൽ റമദാനിലെ തിരക്കുകൾ കൈകാര്യം ചെയ്യുന്നതിന് ഇത് സഹായകമാകുന്നതാണ്.

എന്നാൽ വെള്ളിയാഴ്ച ദിവസങ്ങളിൽ നിർബന്ധമായി വിദ്യാലയങ്ങളിൽ നേരിട്ടെത്തി പരീക്ഷകളിൽ പങ്കെടുക്കേണ്ടതായ വിദ്യാർത്ഥികളെ ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കുന്നതാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വിദൂര അധ്യയനം തിരഞ്ഞെടുക്കാൻ താത്പര്യമില്ലാത്തവർക്കായി വിദ്യാലങ്ങളിൽ നിന്നുള്ള അധ്യയനം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും സ്‌കൂൾ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.