യു എ ഇ: ‘1 ബില്യൺ മീൽസ്’ പ്രചാരണപരിപാടിയിലേക്ക് സംഭാവന നൽകുന്നതിനുള്ള അഞ്ച് മാർഗ്ഗങ്ങൾ

featured GCC News

‘1 ബില്യൺ മീൽസ്’ പ്രചാരണപരിപാടിയിലേക്ക് സംഭാവന നൽകാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും ഇതിനായി ഉപയോഗപ്പടുത്താവുന്ന അഞ്ച് മാർഗ്ഗങ്ങൾ സംബന്ധിച്ച് ദുബായ് അധികൃതർ അറിയിപ്പ് നൽകി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

Source: WAM

യു എ ഇ ഉപരാഷ്ട്രപതിയും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിലാണ് ‘1 ബില്യൺ മീൽസ് എൻഡോവ്‌മെന്റ് കാമ്പെയ്‌ൻ’ നടപ്പിലാക്കുന്നത്. റമദാൻ മാസത്തിൽ പ്രാദേശികതലത്തിലും, അന്താരാഷ്ട്രതലത്തിലുമുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ആഗോളതലത്തിൽ ഭക്ഷ്യക്ഷാമത്തെ അഭിസംബോധന ചെയ്യുന്നതിനും, വിശപ്പ് നിർമ്മാർജ്ജനം ചെയ്യുന്നതിനുമുള്ള സുസ്ഥിര പദ്ധതികൾ ഒരുക്കുകയാണ് ഈ പ്രചാരണപരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

Source: WAM.

ഈ പ്രചാരണപരിപാടിയിലേക്ക് വ്യക്തികൾക്കും, സർക്കാർ സ്ഥാപനങ്ങൾക്കും, സ്വകാര്യ സ്ഥാപനങ്ങൾക്കും, മനുഷ്യസ്‌നേഹികൾക്കും ഇതിന്റെ വെബ്സൈറ്റ്, SMS, ബാങ്ക് ട്രാൻസ്ഫർ, ദുബായ്നൗ ആപ്പ് മുതലായ മാർഗങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് സംഭാവനകൾ നൽകാവുന്നതാണ്.

1billionmeals.ae website screenshot.

https://www.1billionmeals.ae/en/ എന്ന ഔദ്യോഗിക വെബ്സൈറ്റിലെ ‘Donate Online’ എന്ന സംവിധാനത്തിലൂടെയും, 8009999 എന്ന ടോൾ ഫ്രീ നമ്പർ ഉപയോഗിച്ച് കൊണ്ടും വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും ഇതിലേക്ക് സംഭാവന ചെയ്യാവുന്നതാണ്. എമിറേറ്റ്സ് NBD ബാങ്കിലെ ഈ പദ്ധതിയുടെ അക്കൗണ്ടിലേക്ക് (Account no.: AE30 0260 0010 1533 3439 802) ബാങ്ക് ട്രാൻസ്ഫർ വഴിയും (യു എ ഇ ദിർഹത്തിൽ) സംഭാവനകൾ അയക്കാവുന്നതാണ്.

ഇതിന് പുറമെ, SMS സംവിധാനങ്ങളിലൂടെയും ഈ ക്യാമ്പയിനിലേക്ക് സംഭാവന നൽകാവുന്നതാണ്. Du ഉപയോക്താക്കൾക്ക് “Meal” എന്ന വാക്ക് 1020 എന്ന നമ്പറിലേക്കും, Etisalat ഉപയോക്താക്കൾക്ക് “Meal” എന്ന വാക്ക് 1110 എന്ന നമ്പറിലേക്കും SMS അയച്ചുകൊണ്ട് പ്രതിദിനം 1 ദിർഹം എന്ന രീതിയിൽ ഒരു മാസം 30 ദിർഹം ഈ പദ്ധതിയിലേക്ക് സംഭാവന ചെയ്യാവുന്നതാണ്. SMS വഴി താഴെ പറയുന്ന രീതിയിൽ ഒറ്റത്തവണ സംഭാവനകൾ നൽകുന്നതിനും സാധിക്കുന്നതാണ്:

  • 10 ദിർഹം സംഭാവന ചെയ്യുന്നതിന് – “Meal” എന്ന വാക്ക് 1034 എന്ന നമ്പറിലേക്ക് SMS അയക്കുക.
  • 50 ദിർഹം സംഭാവന ചെയ്യുന്നതിന് – “Meal” എന്ന വാക്ക് 1035 എന്ന നമ്പറിലേക്ക് SMS അയക്കുക.
  • 100 ദിർഹം സംഭാവന ചെയ്യുന്നതിന് – “Meal” എന്ന വാക്ക് 1036 എന്ന നമ്പറിലേക്ക് SMS അയക്കുക.
  • 500 ദിർഹം സംഭാവന ചെയ്യുന്നതിന് – “Meal” എന്ന വാക്ക് 1038 എന്ന നമ്പറിലേക്ക് SMS അയക്കുക.

മേൽപ്പറഞ്ഞ നമ്പറുകൾ Du, Etisalat ഉപയോക്താക്കൾക്ക് ഒരേപോലെ ബാധകം.

ഇതിന് പുറമെ ‘DubaiNow’ ആപ്പിലെ ‘Donations’ സേവനം ഉപയോഗിച്ച് കൊണ്ട് ഈ പദ്ധതിയിലേക്ക് സംഭാവനകൾ നൽകുന്നതിനുള്ള സേവനം ലഭ്യമാക്കിയിട്ടുണ്ട്.

WAM